ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ് നാളെ മുതല്‍ തളങ്കരയില്‍

കാസര്‍കോട്: കേരള ബ്ലാസ്റ്റേര്‍സ് എഫ്.സി.യും സ്‌കോര്‍ലൈന്‍ സ്പോര്‍ട്സ് മാനേജ്മെന്റും ചേര്‍ന്ന് തളങ്കര ഫുട്ബോള്‍ അക്കാദമിയുടെ സഹകരണത്തോടെ ഏപ്രില്‍ 5 മുതല്‍ രണ്ട് മാസക്കാലം തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ കുട്ടികള്‍ക്കായി അവധിക്കാല ഫുട്ബോള്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. 7നും 16നും വയസ്സിന് ഇടയിലുള്ള ആണ്‍കുട്ടികള്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം. കഴിഞ്ഞ വര്‍ഷം ഇതേ മാതൃകയില്‍ ഫുട്ബോള്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. നിരവധി കുട്ടികളാണ് വിദഗ്ധ പരിശീലകരുടെ കീഴില്‍ ക്യാമ്പ് പ്രയോജനപ്പെടുത്തിയത്. ഇതേ തുടര്‍ന്നാണ് ഇത്തവണയും ക്യാമ്പ് സംഘടിപ്പിക്കാന്‍ കേരള ബ്ലാസ്റ്റേര്‍സ് എഫ്.സി രംഗത്ത് വന്നത്. അപേക്ഷ ഫോറം

www.keralablastersfc.in, www.scorline.co.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. വിവരങ്ങള്‍ക്ക് 9995133353, 9747307663 നമ്പറുകളില്‍ ബന്ധപ്പടാവുന്നതാണ്.
ഏപ്രില്‍ 5ന് മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മികച്ച വിക്കറ്റ് കീപ്പര്‍ക്കുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ പുരസ്‌കാരം നേടിയ രഞ്ജി ട്രോഫി താരം മുഹമ്മദ് അസ്ഹറുദ്ദീന്‍, കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കെ.എം അബ്ദുല്‍ റഹ്മാന്‍ എന്നിവരെ ആദരിക്കുമെന്ന് തളങ്കര ഫുട്ബോള്‍ അക്കാദമി ചെയര്‍മാന്‍ യഹ്യ തളങ്കര, കണ്‍വീനര്‍മാരായ കെ.എം ഹാരിസ്, എ.എസ് ഷംസുദ്ദീന്‍ എന്നിവര്‍ അറിയിച്ചു.

KCN