സല്‍മാന്‍ഖാന് ഒരു രാത്രികൂടി ജയിലില്‍ കിടക്കേണ്ടി വരും ; ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടി വെച്ചു

ജോധ്പൂര്‍:  കൃഷ്ണമൃഗവേട്ട കേസില്‍ പ്രതിയായ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ഖാന് ഒരു രാത്രികൂടി ജയിലില്‍ കിടക്കേണ്ടി വരും. താരത്തിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. കഴിഞ്ഞദിവസം 10000 രൂപ പിഴയും അഞ്ചു വര്‍ഷത്തെ തടവുമാണ് ജോധ്പൂര്‍ കോടതി സല്‍മാനെതിരേ വിധിച്ചത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് സല്‍മാന് കിടക്കേണ്ടി വന്നത്. ഇതിന് തൊട്ടു പിന്നാലെ സല്‍മാന്റെ അഭിഭാഷകന്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു.

ബോളിവുഡ്താരം സല്‍മാന്‍ ഖാന് വേണ്ടി കോടതിയില്‍ എത്തരുതെന്ന് ആവശ്യപ്പെട്ട് തനിക്ക് ഭീഷണി സന്ദേശം വന്നതായി അഭിഭാഷകന്‍ മഹേഷ്ബോറ. അഞ്ചുവര്‍ഷം തടവ് ശിക്ഷ വിധിക്കപ്പെട്ട സല്‍മാന്‍ ഖാന്‍ വിചാരണക്കോടതിയുടെ വിധിക്കെതിരേ ഇന്ന് കോടതിയില്‍ ജാമ്യഹര്‍ജി നല്‍കാനിരിക്കെ കോടതിയില്‍ എത്തരുതെന്ന് ആവശ്യപ്പെട്ട് എസ്എംഎസ്, ഇന്റര്‍നെറ്റ് കോള്‍ എന്നിവ വഴി ഭീഷണി ഉയരുകയായിരുന്നു. 1998 ല്‍ ഹംസാഥ് സാഥ് ഹൈ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ജോധ്പൂരില്‍ രാത്രി യാത്രയ്ക്കിടെ രണ്ടു മാനുകളെ വെടിവെച്ചു കൊന്നു എന്നായിരുന്നു സല്‍മാനെതിരേ ഉയര്‍ന്ന കേസ്.

ഈ വേട്ടയുമായി ബന്ധപ്പെട്ട മറ്റ് മൂന്ന് കേസുകളിലും താന്‍ കുറ്റവിമുക്തനായെന്നും അതിനാല്‍ കേസില്‍ ജാമ്യം അനുവദിക്കണം എന്നുമാണ് സല്‍മാന്റെ പ്രധാനവാദം. കേസില്‍ സല്‍മാന് ജാമ്യം ലഭിച്ചില്ലെങ്കിലില്‍ ബോളിവുഡിന് 700 കോടി രൂപയുടെ നഷ്ടമാണ് നേരിടേണ്ടി വരിക. കരുണ കാട്ടണമെന്ന താരത്തിന്റെ അഭിഭാഷകന്റെ വാദത്തെ അനധികൃത വേട്ട പെരുകുന്നെന്ന് പറഞ്ഞായിരുന്നു ജഡ്ജി തള്ളിയത്.

KCN

more recommended stories