ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 11ന് ഇന്നു തുടക്കം; ആവേശത്തില്‍ ക്രിക്കറ്റ് പ്രേമികള്‍

മുംബൈ: ലോകത്തിലെ തന്നെ ഏറ്റവും പ്രചാരം നേടിയ ക്രിക്കറ്റ് ചെറുപൂരമായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 11ാം സീസണിന് ഇന്ന് കൊടിയേറ്റം. ഇന്നു രാത്രി എട്ടിന് മുംബൈ, വാംഖഡെ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. മേയ് 27നു കലാശപ്പോരാട്ടവും ഇതേ വേദിയില്‍ത്തന്നെയാണ് നടക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ വാതുവെപ്പ് വിവാദത്തെ തുടര്‍ന്ന് രണ്ടുവര്‍ഷം വിലക്ക് കഴിഞ്ഞ് തിരിച്ചെത്തുന്ന എം.എസ്.ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സും നിലവിലെ ചാമ്പ്യന്മാരായ മുംബൈയും തമ്മില്‍ ഏറ്റുമുട്ടും.

രണ്ടു വര്‍ഷത്തെ വിലക്കിനുശേഷം ചെന്നൈ സൂപ്പര്‍ കിങ്സും ഷെയ്ന്‍ വോണ്‍ പരിശീലകനായി രാജസ്ഥാന്‍ റോയല്‍സും തിരിച്ചെത്തുന്നതാണ് പുതുസീസണിന്റെ വിശേഷം.

ഏപ്രില്‍ ഏഴു മുതല്‍ മേയ് 20 വരെയാണ് റൗണ്ട് മത്സരങ്ങള്‍. 22, 23, 25 തീയതികളില്‍ പ്ലേ ഓഫും മേയ് 27ന് മുംബൈയില്‍ ഫൈനലും നടക്കും.

KCN

more recommended stories