ഖത്തര്‍ കെഎംസിസി മഞ്ചേശ്വരം മണ്ഡലം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ദോഹ: ഖത്തര്‍ കെഎംസിസി മഞ്ചേശ്വരം മണ്ഡലം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി റസാഖ് കല്ലേട്ടി, ജനറല്‍ സെക്രട്ടറിയായി കെ ബി മുഹമ്മദ് ബായാര്‍, ട്രഷററായി ഇഖ്ബാല്‍ അരിമല, അറബി കുഞ്ഞി, സിദ്ദീഖ് എ.കെ, ഹാഷിം അട്ക്ക പെര്‍ള, ഷാഫി പൈവളികെ എന്നിവരെ വൈസ് പ്രസിഡന്റുമാരായും ഷുകൂര്‍ മണിയമ്പാറ, നാവാസ് മൊഗ്രാല്‍, റഹീം ബായാര്‍, നാസ്സര്‍ ബന്ദിയോട് എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. മുഹമ്മദ് ദാരിമി യുടെ ഖിറാഅത്തോടുകൂടി റസാഖ് കല്ലേട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗം ഖത്തര്‍ കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ് എ എം ബഷീര്‍ സാഹിബ് ഉല്‍ഘാടനം ചെയ്തു. ഖത്തര്‍ കാസര്‍കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് ലുകമാന്‍ സാഹിബ്, സെക്രട്ടറി സാദിഖ് പാക്യാര, ഇബ്രാഹിം പെര്‍ള, സിദ്ധീഖ് മണിയമ്പാറ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. മണ്ഡലം ഭരണാധികാരിയായ എം വി ബഷീര്‍ സാഹിബ്, സഹഭരണാധികരികളായ റഷീദ് മൗലവി, ജലീല്‍ കാഞ്ഞങ്ങാട് എന്നിവര്‍ യോഗ നടപടികള്‍ നിയന്ത്രിച്ചു. സെക്രട്ടറി കെ ബി മുഹമ്മദ് സ്വാഗതവും ഷുക്കൂര്‍ മണിയമ്പാറ നന്ദിയും പറഞ്ഞു

KCN

more recommended stories