ജിദ്ദ കാസര്‍കോട് ജില്ലാ കെ എം സി സിക്ക് പുതിയ സാരഥികള്‍

ജിദ്ദ : കെഎംസിസി ജിദ്ദ കാസര്‍കോട് ജില്ലാ കൗണ്‍സില്‍ യോഗം ഷറഫിയ സാഫിറോ ഓഡിറ്റോറിയത്തില്‍ പ്രസിഡണ്ട് ഹസ്സന്‍ ബത്തേരിയുടെ അധ്യക്ഷതയില്‍ കെ എം സി സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. 2018 മുതല്‍ 2021 വരെയുള്ള ജില്ലാ ഭാരവാഹികളെ കൗണ്‍സില്‍ യോഗത്തില്‍ തിരഞ്ഞെടുത്തു. അബൂബക്കര്‍ അരിമ്പ്ര റിട്ടേണിങ് ഓഫിസറും നിസാം മമ്പാട് നിരീക്ഷകനുമായിരുന്നു.
സി.കെ.ശാക്കിര്‍ മുഖ്യ പ്രഭാഷണം നടത്തി.

അന്‍വര്‍ ചേരങ്കൈ, ഇബ്റാഹീം ഇബ്ബൂ, ഹമീദ് എഞ്ചിനീയര്‍, കെ.എം.ഇര്‍ഷാദ്, ഖാദര്‍ ചെര്‍ക്കള, അബ്ദുല്ല ചെന്തേര, ബഷീര്‍ ബായാര്‍, മുഹമ്മദ് അലി ഒസംഗടി, തുടങ്ങിയവര്‍ സംസാരിച്ചു. അബൂബക്കര്‍ ദാരിമി ആലംപാടി പ്രാര്‍ത്ഥനയും അബ്ദുല്ല ഹിറ്റാച്ചി സ്വാഗതവും ബഷീര്‍ ചിത്താരി നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍ :

ചെയര്‍മാനായി അന്‍വര്‍ ചേരങ്കൈ, പ്രസിഡന്റായി ഹസ്സന്‍ ബത്തേരി, ജനറല്‍ സെക്രട്ടറിയായി അബ്ദുല്ല ഹിറ്റാച്ചി, ട്രഷററായി അബ്ദുല്‍ ഖാദര്‍ മിഹ്റാജ്, ഓര്‍ഗനൈസിംങ് സെക്രട്ടറിയായി ബഷീര്‍ ചിത്താരി, വൈസ് പ്രസിഡന്റുമാരായി റഹീം പള്ളിക്കര, ജലീല്‍ ചെര്‍ക്കള, പമീദ് ഇച്ചിലങ്കോട്, ജാഫര്‍ എരിയാല്‍, അബൂബക്കര്‍ ഉദിനൂര്‍, ജോയിന്റ് സെക്രട്ടറിമാരായി അസീസ് ഉളുവാര്‍, നസീര്‍ പെരുമ്പള, സഫീര്‍ തൃക്കരിപ്പൂര്‍, സമദ് മജിബയില്‍, ഹാഷിം കുമ്പള, വൈസ് ചെയര്‍മാന്‍മാരായി ഷുക്കൂര്‍ അതിഞ്ഞാല്‍, അബ്ദുല്‍ ഖാദര്‍ ചെമ്മനാട്, സുബൈര്‍ നായര്‍മാര്‍മൂല, ഇസ്മായില്‍ ടൊയോട്ട എന്നിവരെ തിരഞ്ഞെടുത്തു

KCN

more recommended stories