പുഴയില്‍ കുളിക്കാന്‍ പോയ യുവാവ് മുങ്ങി മരിച്ചു

രാജപുരം: കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാന്‍ പോയ യുവാവ് മുങ്ങി മരിച്ചു. പാണത്തുരിലെ സി.എം റസാഖിന്റെയും ആയിഷയുടെയും മകന്‍ ഷെരിഫാണ് (23) മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം ഫുഡ്ബോള്‍ കളിക്കാന്‍ പോയതിനു ശേഷമാണ് ഷെരിഫ് കുളിക്കാനായി പാണത്തൂര്‍ പുഴയില്‍ പോയത്. ഏറെ നേരം കഴിഞ്ഞതിന് ശേഷം കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേയ്ക്കു മാറ്റി.

KCN

more recommended stories