അഷറഫ് പാക്യാരക്ക് യാത്രയപ്പ് നല്‍കി

ജിദ്ദ : പതിമൂന്നു വര്‍ഷത്തെ പ്രവാസ ജീവിതത്തോട് വിടപറഞ്ഞു നാട്ടിലേക്ക് മടങ്ങുന്ന കെഎംസിസി ജിദ്ദ ഉദുമ മണ്ഡലം മുന്‍ ട്രഷററും അയ്യറഹാബ് ഏരിയ വൈസ് പ്രസിഡന്റുമായ അഷറഫ് പാക്യാരക്ക് കെഎംസിസി ജിദ്ദ മക്ക ഉദുമ മണ്ഡലം കമ്മിറ്റി യാത്രയപ്പ് നല്‍കി.
ചെയര്‍മാന്‍ ബഷീര്‍ കാപ്പണയുടെ വസതിയില്‍ നടന്ന യാത്രയപ്പ് യോഗം സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ ഉദ്ഘാടനം ചെയ്തു. റഹീം പള്ളിക്കര അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി നസീര്‍ പെരുമ്പള അഷ്റഫ് പാക്യാരക്ക് ഷാള്‍ അണിയിച്ചു. ജില്ലാ പ്രസിഡണ്ട് ഹസ്സന്‍ ബത്തേരി, ജനറല്‍ സെക്രട്ടറി അബ്ദുല്ല ഹിറ്റാച്ചി, അബ്ദുല്‍ ഖാദര്‍ മിഹ്‌റാജ്, അബ്ദുല്‍ ഖാദര്‍ ചെമ്മനാട്, ബഷീര്‍ കപ്പണ, അബ്ബാസ് ചെമ്മനാട്, മുസ്താഖ് ചെമ്പരിക്ക, നിസാര്‍ പെരിയ, തന്‍സീര്‍ പള്ളിക്കര, ഹര്‍ഷാദ് കട്ടക്കാല്‍, അബ്ദുല്ലക്കുഞ്ഞി കളനാട്, ഇബ്രാഹീം ചട്ടഞ്ചാല്‍, തുടങ്ങിയവര്‍ സംസാരിച്ചു. നസീര്‍ പെരുമ്പള സ്വാഗതവും ബുനിയാം ഒറവങ്കര നന്ദിയും പറഞ്ഞു.

KCN

more recommended stories