അനുഷ്‌ക ശര്‍മക്ക് ദാദാ സാഹിബ് ഫാല്‍ക്കെ ഫൗണ്ടേഷന്‍ പുരസ്‌കാരം

മുംബൈ: ബോളിവുഡിെല മുന്‍നിര നായിക അനുഷ്‌ക ശര്‍മക്ക് ദാദാ സാഹിബ് ഫാല്‍കെ ഫൗണ്ടേഷന്റെ എക്‌സലന്‍സ് പുരസ്‌കാരം. നിര്‍മാതാവ് എന്ന നിലക്കാണ് അനുഷ്‌കക്ക് പുരസ്‌കാരം ലഭിച്ചത്. അഭിനയത്തോടൊപ്പം മികച്ച സിനിമകള്‍ നിര്‍മിച്ച താരത്തിെന്റ നിര്‍മാണ സംരഭങ്ങളായ എന്‍.എച്ച് 10, ഫിലൗരി, പരി തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധനേടിയിരുന്നു.

ഇന്ത്യന്‍ സര്‍ക്കാര്‍ വര്‍ഷാവര്‍ഷം നല്‍കുന്ന ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ഈ പുരസ്‌കാരം. മുംബൈയിലുള്ള ദാദാ സാഹിബ് ഫാല്‍കെ ഫൗണ്ടേഷന്‍ എന്ന സംഘടനയാണ് ഈ പുരസ്?കാരം നല്‍കുന്നത് നേരത്തെ ഷാരൂഖ് ഖാന്‍, മധുര്‍ ഭണ്ഡാര്‍ക്കര്‍, മനോജ് ബാജ്‌പേയ്, ഹുമ ഖുറേഷി എന്നിവര്‍ക്കും ഈ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

കരിയറി??െന്റ ഏറ്റവും നല്ല സമയത്ത് സിനിമകള്‍ നിര്‍മിക്കാന്‍ ധൈര്യം കാണിച്ച അനുഷ്?ക ബോളിവുഡിെല ഏറ്റവും പ്രായം കുറഞ്ഞ നിര്‍മാതാവായാണ് അറിയപ്പെടുന്നത്. മൂന്ന് വ്യത്യസ്?ത തരത്തിലുള്ള ചിത്രമാണ് താരം നിര്‍മിച്ചത്?. ഇതില്‍ എന്‍.എച്ച് 10 എന്ന ചിത്രം വലിയ വിജയമായിരുന്നു.

KCN

more recommended stories