ട്രക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറി: 18 പേര്‍ മരിച്ചു

മുംബൈ: നിയന്ത്രണം വിട്ട ട്രക്ക് ബാരിക്കേഡിലിടിച്ച് 18 പേര്‍ മരിച്ചു. പൂനെ-സതാര ഹൈവേയില്‍ ഖണ്ഡാലക്ക് സമീപത്താണ് അപകടം നടന്നത്. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കര്‍ണാടക സ്വദേശികളായ നിര്‍മ്മാണ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഖണ്ഡാല തുരങ്കത്തിന് സമീപമുള്ള വളവില്‍ ട്രക്ക് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം.

KCN

more recommended stories