മുളിയാര്‍ കൂട്ടായ്മ രക്തദാന ക്യാമ്പ് നടത്തി

ദുബായ് : രക്തം ദാനം ചെയ്യുക എന്നത് ജീവന്‍ ദാനം ചെയ്യുന്നതായി കണക്കാക്കണം എന്നുള്ള മഹത്വചനം അനുസ്മരിച്ചു കൊണ്ട് ഈ വര്‍ഷവും മുളിയാര്‍ കൂട്ടായ്മ്മ പ്രവര്‍ത്തകര്‍ രക്തദാന ക്യാമ്പ് നടത്തി. ദുബായ് ലത്തീഫേ ഹോസ്പിറ്റലില്‍ വച്ച് നടന്ന ക്യാമ്പില്‍ കൂട്ടായ്മ പ്രവര്‍ത്തകര്‍ രക്തം നല്‍കി മാതൃകയായി. ഇനി തുടര്‍ന്നും ഇത്തരം ക്യാമ്പുകള്‍ നടത്തുമെന്നും കൂട്ടായ്മ്മ അറിയിച്ചു. പ്രസിഡന്റ് സന്തോഷ് നരിക്കോള്‍, ജനറല്‍ സ്രെക്രട്ടറി ദിപിന്‍ ഇരിയണ്ണി, ട്രഷറര്‍ ഉദയന്‍ കോട്ടൂര്‍, ഓഡിറ്റര്‍ ബാലചന്ദ്രന്‍ കോട്ടൂര്‍, ശ്യാം പാണൂര്‍, മണി നയനം, പ്രനീഷ് ഇരിയണ്ണി എന്നിവര്‍ നേതൃത്വം നല്‍കി

KCN

more recommended stories