ദേശീയ സീനിയര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: കര്‍ണ്ണാടകത്തിനായി സിയാദ് ബൂട്ടണിയും

തളങ്കര: മുംബൈയില്‍ നടക്കുന്ന ദേശീയ സീനിയര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍(അണ്ടര്‍ 19) പങ്കെടുക്കുന്ന കര്‍ണ്ണാടക ടീമിനായി ബൂട്ടു കെട്ടാന്‍ കാല്‍പന്തു കളിയുടെ നാട്ടില്‍ നിന്നും നാഷണല്‍ കാസര്‍കോടിന്റെ സിയാദും. യേനപ്പോയ കോളേജിലെ സെക്കന്റ് ഇയര്‍ പി.യു.സി വിദ്യാര്‍ത്ഥിയാണ്.

വിങ് ബാക്കില്‍ ആക്രമണ ഫുട്‌ബോളിലെ പ്രതീക്ഷയാണ്. സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ജില്ലയ്ക്ക് വേണ്ടി കളത്തിലിറങ്ങി.
മുംബൈയില്‍ 18ന് ആരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പിനായി ബാംഗ്ലൂരില്‍ പരിശീലനത്തിലാണ്. തളങ്കര ഫുട്‌ബോള്‍ അക്കാദമിയില്‍ കാസര്‍കോട് ജില്ലാ സീനിയര്‍ ടീം കോച്ച് അജിത് കുമാറില്‍ നിന്നാണ് ഫുട്‌ബോള്‍ ബാലപാഠം പഠിച്ചു വളര്‍ന്നത്.
അബ്ദുള്‍ ഖാദറിന്റെയും ഫൗസിയയുടെയും മകനാണ്.

KCN

more recommended stories