എന്റെ ബാവിക്കര ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു

ബാവിക്കര: ബാവിക്കര നാടിനെക്കുറിച്ച് എ.ബി കുട്ടിയാനം രചനയും സംവിധാനവും നിര്‍വ്വഹിച്ച് ശബ്ദം നല്‍കിയ എന്റെ ബാവിക്കര എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനോദ്ഘാടനം ആദൂര്‍ എസ്.ഐ പ്രശോഭ് സ്വിച്ച് ഓണ്‍ കര്‍മ്മം ചെയ്ത് നിര്‍വ്വഹിച്ചു. മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി മുഖ്യാതിഥിയായിരുന്നു. മതസൗഹാര്‍ദ്ദത്തിന് പേരുകേട്ട ബാവിക്കരയിലെ വലിയ ജമാഅത്ത് പള്ളി, പുരാതനമായ ദര്‍ഗ്ഗ, മദ്രസ, ദര്‍സ്, അരമനപ്പടി ദേവസ്ഥാനം, വലിയ വീട് തറവാട്, താനംപുരകള്‍ എന്നിവയ്ക്ക് പുറമെ വയലും വീടും പാടവും പറമ്പും പുഴയും കുളവുമെല്ലാം ആകാശദൃശ്യത്തിലൂടെ മനോഹരമായി പകര്‍ത്തിയ ദൃശ്യവിരുന്നാണ് എന്റെ ബാവിക്കര എന്ന ഡോക്യുമെന്ററി. ബാവിക്കരയുടെ കഥകള്‍ സുന്ദരമായ ദൃശ്യങ്ങളോടൊപ്പം പറഞ്ഞുപോകുന്ന ഡോക്യുമെന്ററിക്കുവേണ്ടി ക്യാമറ ചലിപ്പിച്ചത് അല്ലു അഹമ്മദും ഫജ്ജു കോഴിക്കോടുമാണ്. സ്വിച്ച് ഓണ്‍ കര്‍മ്മ ചടങ്ങില്‍ ബാവിക്കര വലിയ ജമാഅത്ത് പള്ളി ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്്മാന്‍ മാസ്റ്റര്‍, വൈസ് പ്രസിഡണ്ട് ബി.എ.മുഹമ്മദ് കുഞ്ഞി, ഹമീദ്.എ.ബാവിക്കര, കെ.കെ.അബ്ദുല്ല, കെ.എം.കബീര്‍, മഷൂദ് മണയംകോട്, അഷറഫ് മുഹമ്മദ് സംബന്ധിച്ചു.

KCN

more recommended stories