ബൈക്ക് തടഞ്ഞു നിര്‍ത്തി ആക്രമിച്ച കേസ്; യുവാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: യുവാക്കളെ ബൈക്ക് തടഞ്ഞു നിര്‍ത്തി ആക്രമിച്ച കേസില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഞാണിക്കടവിലെ എം. ജാബിര്‍ ഹുസൈനെ (23)യാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തത്. ഞാണിക്കടവിലെ അബ്ദുല്‍ ഖാദര്‍ (29), സുഹൃത്ത് ആബിദ് എന്നിവരെയാണ് ജാബിര്‍ ഹുസൈന്റെ നേതൃത്വത്തിലുള്ള സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചത്.

ഇക്കഴിഞ്ഞ ഏപ്രില്‍ നാലിന് രാത്രി ഞാണിക്കടവ് പള്ളിക്ക് സമീപത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഞ്ചാവിനെക്കുറിച്ച് ക്ലബ്ബ് പ്രവര്‍ത്തകര്‍ക്ക് വിവരം നല്‍കിയെന്നാരോപിച്ചാണ് യുവാക്കളെ സംഘം മര്‍ദിച്ചത്.

KCN

more recommended stories