എം.എസ്.എഫ് ‘ഘര്‍ കി തറഫ്’ ഗൃഹ സന്ദര്‍ശന പരിപാടിക്ക് തൃക്കരിപ്പൂരില്‍ തുടക്കമായി

തൃക്കരിപ്പൂര്‍ : ഒക്ടോബര്‍ 26,27,28 തീയതികളില്‍ മലപ്പുറത്ത് വെച്ച് നടക്കുന്ന എം എസ് എഫ് വജ്രജൂബിലി സംഗമം ‘വിദ്യാര്‍ത്ഥി വസന്തം’ പരിപാടിയുടെ പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ‘ഘര്‍ കി തറഫ്’ ഗൃഹ സന്ദര്‍ശന പരിപാടിയുടെ കാസര്‍കോട് ജില്ലാ തല ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് വി.കെ.പി ഹമീദലിയുടെ വസതിയില്‍ തുടക്കമായി. 11,12 തീയതികളില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ മുഴുവന്‍ ശാഖ തലങ്ങളിലും സംസ്ഥാന-ജില്ലാ-മണ്ഡലം-പഞ്ചായത്ത്-ശാഖ പ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘം ഗൃഹ സന്ദര്‍ശനം നടത്തി പ്രചരണ ലഖുലേഖകള്‍ വിതരണം ചെയ്യും.

ജില്ലയില്‍ അര ലക്ഷം വീടുകളില്‍ അടക്കം സംസ്ഥാനത്തുടനീളം കുറഞ്ഞത് 10 ലക്ഷം വീടുകളില്‍ സമ്മേളന സന്ദേശം എത്തിക്കും.  പ്രചരണത്തിന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കിഴരിയൂര്‍, വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി, വിംഗ് കണ്‍വീനര്‍ ഫായിസ് കവ്വായി, ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി നിശാം പട്ടേല്‍, തൃക്കരിപ്പൂര്‍ മണ്ഡലം ട്രഷറര്‍ എ.ജി.സി ഷംഷാദ്, എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ജാബിര്‍ തങ്കയം, സെക്രട്ടറി ടി.വി കുഞ്ഞബ്ദുള്ള, തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് അസ്ഹറുദ്ധീന്‍ മണിയനോടി, സെക്രട്ടറി സൈഫുദ്ധീന്‍ തങ്ങള്‍ യൂത്ത് ലീഗ് പടന്ന പഞ്ചായത്ത് പ്രസിഡന്റ് പി.സലീല്‍, തൃക്കരിപ്പൂര്‍ പഞ്ചായത്ത് ജന.സെക്രട്ടറി വി.പി.പി ഷുഹൈബ്, സംസ്ഥാന വളണ്ടിയര്‍ ടീമംഗങ്ങളായ നബീല്‍ കോഴിക്കോട്, ഫായിസ് തലക്കല്‍, നബീല്‍ നെല്ലിയമ്പം, എ.കെ ജൈഷല്‍, മുഫാസ് മാവിലാടം, മുഹമ്മദ് തെക്കേക്കാട്, ഷഹബാസ് വെള്ളാപ്, ഷുഹൈര്‍ പടന്ന, ഹുദൈഫ് പടന്ന, മുസവ്വിര്‍ കക്കുന്നം, ദാവൂദ് ചന്തേര, ബിലാല്‍ ചന്തേര, മുക്സിത്ത് പടന്ന, അബ്ദുറഹ്മാന്‍ കക്കുന്നം, സലീം കക്കുന്നം നേതൃത്വം നല്‍കി.

KCN

more recommended stories