130 കി.മീ വേഗത്തില്‍ കാറ്റ്, പേമാരി; താജ്മഹലിന്റെ മിനാരം തകര്‍ന്നുവീണു

ജയ്പുര്‍ കിഴക്കന്‍ രാജസ്ഥാനില്‍ ബുധനാഴ്ച രാത്രി പെയ്ത പേമാരിയില്‍ 12 മരണം. ധോല്‍പൂരില്‍ ഏഴു പേരും ഭരത്പൂരില്‍ അഞ്ചു പേരുമാണു മരിച്ചത്. ശക്തമായ മഴയെ തുടര്‍ന്ന് ആഗ്ര ധോല്‍പൂര്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.വെള്ളിയാഴ്ച വരെ ശക്തമായ കാറ്റും മഴയും മേഖലയില്‍ ഉണ്ടാകുമെന്നാണു കാലാവസ്ഥാ പ്രവചനം.

അതേസമയം മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ ആഗ്രയില്‍ വീശിയടിച്ച കാറ്റില്‍ താജ്മഹലിന്റെ പ്രവേശന കവാടത്തിലുള്ള ഒരു മിനാരം തകര്‍ന്നുവീണു. പ്രവേശന കവാടത്തിലെ 12 അടി ഉയരമുള്ള ലോഹത്തൂണാണു ബുധനാഴ്ച രാത്രി തകര്‍ന്നത്. നാല്‍പ്പതു മിനിറ്റോളം പ്രദേശത്തു മഴ പെയ്‌തെങ്കിലും ജീവഹാനി ഉണ്ടായതായി റിപ്പോര്‍ട്ടില്ല.

ശക്തമായ കാറ്റിലും മഴയിലും യുപിയിലെ പലയിടങ്ങളിലും കൃഷിനാശവും സംഭവിച്ചു. എണ്‍പത് ശതമാനത്തോളം കൃഷിയും നശിച്ചതായി കര്‍ഷകര്‍ പരാതിപ്പെട്ടു. കാറ്റിലും പേമാരിയിലും നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം എത്തിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.

KCN

more recommended stories