ബാര്‍കോഴക്കേസ് പരിഗണിക്കുന്നതിനിടെ വിജിലന്‍സ് കോടതിയില്‍ നാടകീയ രംഗങ്ങള്‍; വിജിലന്‍സിന്റെ ഭാഗം ആരു വാദിക്കുമെന്നതിനെച്ചൊല്ലി പ്രൊസിക്യൂട്ടര്‍മാര്‍ തമ്മില്‍ തര്‍ക്കം

തിരുവനന്തപുരം: ബാര്‍കോഴക്കേസ് പരിഗണിക്കുന്നതിനിടെ വിജിലന്‍സ് കോടതിയില്‍ നാടകീയ രംഗങ്ങള്‍. ബാര്‍കോഴക്കേസില്‍ ഹാജരാകുന്നതിനെച്ചൊല്ലി വിജിലന്‍സ് പ്രൊസിക്യൂട്ടര്‍മാര്‍ തമ്മില്‍ തര്‍ക്കം. ഇന്ന് കേസ് പരിഗണിക്കാനിരിക്കെയാണ് പ്രൊസിക്യൂട്ടര്‍മാര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. വിജിലന്‍സിന്റെ ഭാഗം ആരു വാദിക്കുമെന്നതിനെച്ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തത്.

ബാര്‍കോഴ കേസിലെ മറ്റൊരു സുപ്രധാന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കേസില്‍ കെഎം മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ആറ് ഹര്‍ജികളാണ് ഇന്ന് തിരുവനന്തപുരത്തെ പ്രത്യേക വിജിലന്‍സ് കോടതിയിലെത്തിയിരിക്കുന്നത്.

ഏറ്റവും സുപ്രധാനമായ കാര്യം വിഎസ് അച്യുതാനന്ദന്‍ ഹര്‍ജി നല്‍കിയെന്നുള്ളതാണ്. മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ടാണ് വിഎസ് കോടതിയെ സമീപിച്ചിരിക്കുന്നത്. ആറാഴ്ച സമയം നല്‍കണമെന്നും വിഎസിന്റെ വക്കീല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കെഎം മാണിയെ കുറ്റവിമുക്തനാക്കിയ അഇന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് ആറ് ഹര്‍ജികളാണ് ഇന്ന് കോടതിയിലെത്തിയത്. വിഎസിനു പുറമേ വി മുരളീധരനും സിപിഐ നേതാവ് കെപി രാജേന്ദ്രനും നോബിള്‍ മാത്യുവുമാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സിപിഐയുടെ അഭിഭാഷക സംഘടനയും ഹര്‍ജി നല്‍കിയിട്ടുണ്ട്.

കേസ് ആറേ ആറിന് പരിഗണിക്കാനാണ് വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഉണ്ടായിരുന്ന കോടികളുടെ ബാര്‍കോഴ അഴിമതി സംബന്ധിച്ച് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിരവധി അന്വേഷണങ്ങള്‍ നടന്നിരുന്നു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരുന്ന സമയത്താണ് കെഎം മാണിക്ക് കേസില്‍ പങ്കുണ്ടെന്നുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ഇതിന് മറ്റൊരു രാഷ്ട്രീയ മാനം കൂടിയുണ്ട്. ഇപ്പോള്‍ കെഎം മാണി യുഡിഎഫില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. യുഡിഎഫിന് പുറത്തുള്ള മാണി എല്‍ഡിഎഫിലേക്ക് അടുക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഇതിന് എല്‍ഡിഎഫിലെ പ്രബല കക്ഷിയായ സിപിഎം ഒരു പരിധിവരെ പച്ചക്കൊടി കാട്ടിയിട്ടുണ്ട്. സിപിഐ ആണ് മാണിയുടെ എല്‍ഡിഎഫ് പ്രവേശത്തെ എതിര്‍ത്തുനില്‍ക്കുന്നത്. ഈ ഘട്ടത്തിലാണ് സിപിഎമ്മിന്റെ തലമുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്‍ മാണിക്കെതിരെയുള്ള മറ്റൊരു പടപ്പുറപ്പാടിന് തിരി കൊളുത്തിയിരിക്കുന്നത്.

KCN

more recommended stories