ഭൂവുടമകളുടെ ഇഷ്ടക്കേട് സമ്പാദിച്ചായാലും വികസന പദ്ധതികളില്‍ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി

കാസര്‍കോട്: വികസന പദ്ധതികളില്‍ ഭൂഉടമകളുടെ ഇഷ്ടക്കേട് സമ്പാദിച്ചായാലും നാടിന്റെ ഭാവിയെ കരുതി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ദേശീയപാത വികസനവുമായി ബന്ധപെട്ട് അര്‍ഹമായ നഷ്ട പരിഹാരത്തിനും പുനരധിവാസത്തിനുമുള്ള ശ്രമങ്ങളാണ്‌സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും ആരോഗ്യകരമായ സമീപനമാണ് ഈ കാര്യത്തില്‍ ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം കര്‍മ്മന്തൊടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്ക് വേണ്ടിയാണ് വികസനം കൊണ്ടുവരുന്നത്. എല്ലാ സംസ്ഥാനങ്ങളും റോഡിനും മറ്റ് അനുബന്ധ വികസനങ്ങള്‍ക്കും സ്ഥലം വിട്ട് കൊടുക്കുമ്പോള്‍ കേരളത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനെ മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈ വര്‍ഷം മുതല്‍ വലിയ വികസന കുതിപ്പിന് തയ്യാറെടുക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടിവെള്ളം എത്തിക്കുന്നതിനും വീട് നിര്‍മാണത്തിനുമാണ് ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. പി. കരുണാകരന്‍ എം.പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഓമന രാമചന്ദ്രന്‍, എം. രാജഗോപാലന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories