കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിങ്ങിലും ഗുസ്തിയിലും ഇന്ത്യയ്ക്ക് മെഡല്‍നേട്ടം

ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിങ്ങിലും ഗുസ്തിയിലും ഇന്ത്യയ്ക്ക് മെഡല്‍നേട്ടം. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ വിഭാഗത്തില്‍ തേജസ്വിനി സാവന്തും വനിതകളുടെ 53 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ബബിത കുമാരിയുമാണ് ഇന്ത്യയ്ക്കുവേണ്ടി മെഡല്‍നേടിയത്. ഇരുവരും വെള്ളിമെഡലാണ് നേടിയത്.

സിംഗപ്പൂരിന്റെ മാര്‍ട്ടിന ലിന്‍ഡ്സെ വെലോസോയ്ക്കാണ് ഷൂട്ടിംഗില്‍ സ്വര്‍ണം. അതേസമയം ഫൈനലില്‍ കാനഡയുടെ ഡയാന വെക്കറിനോടാണ് ഗുസ്തിയില്‍ ബബിത പരാജയപ്പെട്ടത്. പോയിന്റ് 5-2.

പുരുഷന്‍മാരുടെ 25 പിഎം പിസ്റ്റള്‍ വിഭാഗത്തില്‍ നീരജ് കുമാര്‍, അനിഷ് ബന്‍വാല എന്നിവര്‍ ഷൂട്ടിങ്ങിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളാണ്. 37 കാരിയായ തേജസ്വിനി സാവന്തിന്റെ ആറാം കോമണ്‍വെല്‍ത്ത് മെഡലാണിത്. 2006ല്‍ രണ്ടു സ്വര്‍ണവും 2010ല്‍ രണ്ടു വെള്ളി, ഒരു വെങ്കലം എന്നിവയും സാവന്ത് നേടിയിരുന്നു. അതേസമയം 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ ഫൈനലില്‍ കടന്ന മറ്റൊരു ഇന്ത്യന്‍ താരം അന്‍ജും മുദ്ഗിലിനു 16-ാം സ്ഥാനത്തു ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ.

12 സ്വര്‍ണവും ആറു വെള്ളിയും എട്ടു വെങ്കലവുമാണ് ഇന്ത്യയുടെ ആകെ മെഡല്‍ സമ്ബാദ്യം. 2017ല്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗം സ്വര്‍ണജേതാവായ ജീത്തു റായ് 50 മീറ്റര്‍ പിസ്റ്റള്‍ റൗണ്ടില്‍ എട്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതു തിരിച്ചടിയായി.

ബുധനാഴ്ച ഇന്ത്യയുടെ മെഡലുകളെല്ലാം പിറന്നത് ഷൂട്ടിങ് റേഞ്ചുകളില്‍ നിന്നായിരുന്നു. വനിതകളുടെ ഡബിള്‍ ട്രാപ് ഷൂട്ടിങ്ങില്‍ ശ്രേയസി സിങ് സ്വര്‍ണം നേടി. ബ്രിസ്ബെയ്നിലെ ബെല്‍മോണ്ട് ഷൂട്ടിങ് സെന്ററില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍, പുരുഷന്മാരുടെ 50 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഓം മിത്വാലും പുരുഷ ഡബിള്‍ ട്രാപ്പില്‍ അങ്കുര്‍ മിത്തലും വെങ്കലം നേടി

KCN

more recommended stories