നവവധുവിനു സ്ത്രീധന പീഡനം: ഭര്‍ത്താവിനു കേസ്

കാഞ്ഞങ്ങാട്: അധിക സ്ത്രീധനം ആവശ്യപ്പെട്ട് നവവധുവിനെ പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. പള്ളിക്കരയിലെ എം കെ ഹസീന(21)യുടെ പരാതിയിന്മേല്‍ കാഞ്ഞങ്ങാട്, കൊളവയലിലെ ബഷീറിനെതിരെയാണ് കേസ്. 2017 ജനുവരിയിലാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹ സമയത്ത് ആറുപവന്‍ സ്വര്‍ണ്ണം നല്‍കിയിരുന്നുവെന്നും ഇപ്പോള്‍ അധികം സ്വര്‍ണ്ണം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്നു പരാതിയില്‍ പറഞ്ഞു.

KCN

more recommended stories