ദേശീയ പാതകളില്‍ ടോള്‍ പിരിക്കുന്നതിന് പുതിയ സംവിധാനമെത്തുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ ദേശീയ പാതകളില്‍ ടോള്‍ പിരിക്കുന്നതിന് പുതിയ സംവിധാനമൊരുക്കാന്‍ ഒരുങ്ങുന്നു. ടോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ദേശീയ പാതകളില്‍ പ്രവേശിക്കുന്നത് മുതല്‍ വാഹനത്തെ നിരീക്ഷിച്ച ശേഷം സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോള്‍ പിരിക്കുന്ന സംവിധാനമാണ് ഉടന്‍ നടപ്പില്‍ വരുന്നത്. ജിയോ ഫെന്‍സിങ് എന്ന് പേരിട്ടിരിക്കുന്ന സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ഡല്‍ഹി, മുംബൈ ദേശീയ പാതയില്‍ ഉടന്‍ നടപ്പാക്കുമെന്ന് ഉപരിതല ഗതാഗത മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

വാഹനങ്ങളുടെ സ്ഥാനവും നീക്കവും നിരീക്ഷിക്കാന്‍ ജി.പി.എസ് സാങ്കേതിക വിദ്യയും റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷനുമാണ് ഉപയോഗിക്കുക. യാത്ര തുടങ്ങുന്നയിടങ്ങളിലും നിശ്ചിത അകലങ്ങളിലും ടോള്‍ പ്ലാസകള്‍ സ്ഥാപിക്കുകയും ചെയ്യും. വാഹനത്തിന്റെ സഞ്ചാര വിവരങ്ങള്‍ ടോള്‍ പ്ലാസകളില്‍ ലഭ്യമാവുന്നതുമാണ്.

KCN

more recommended stories