കെ ഇ എ പിക്‌നിക് രാപ്പകല്‍ സംഗമം അവിസ്മരണീയമായി

കുവൈത്ത് സിറ്റി: കുവൈത്തിലെ കാസര്‍കോട് ജില്ലക്കാരുടെ പൊതു വേദിയായകാസറഗോഡ് എക്‌സ്പാട്രിയേറ്‌സ് ജില്ലാ അസോസിയേഷന്‍ (കെ ഇ എ കുവൈറ്റ് ) അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായി കബദിലെ പ്രത്യേക റിസോര്‍ട്ടില്‍ വച്ച് സംഘടിപ്പിച്ച ‘പിക്‌നിക് 2018 ‘ ആവേശമായി.

സ്വിമ്മിങ്, ബലൂണ്‍ ബ്രേക്കിങ്, മ്യൂസിക്കല്‍ ചെയര്‍, ബോള്‍ പാസിംഗ്, സ്റ്റിക്ക് വിത്ത് ഗ്ലാസ് റേസിംഗ്, ഹിറ്റ് ദി വിക്കറ്റ് ,പെനാല്‍റ്റി കിക്ക്, വടം വലി, പഴം തീറ്റ മത്സരം, മുട്ട തൊലിക്കല്‍, ക്വിസ് തുടങ്ങി കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ആവേശകരമായ ഒട്ടേറെ മത്സരങ്ങള്‍ അരങ്ങേറിയ പിക്‌നിക്, കെ ഇ എ ചീഫ് പേട്രണ്‍ സഗീര്‍ തൃക്കരിപ്പൂര്‍ഉദ്ഘാടനം ചെയ്തു. കെ ഇ എ കേന്ദ്ര പ്രസിഡന്റ് സത്താര്‍ കുന്നില്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ചെയര്‍മാന്‍ എന്‍ജിനീയര്‍ അബുബക്കര്‍ പേട്രണ്‍ മഹമൂദ് അപ്‌സര എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സലാം കളനാട് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് സിജി കുവൈറ്റ് ചാപ്റ്റര്‍ ചീഫ് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ അസീസ് ക്യാമ്പങ്ങള്‍ക്ക് വേണ്ടി പ്രവാസത്തിന്റെ പിരിമുറുക്കങ്ങള്‍ക്കെതിരെയുള്ള ക്ലാസ് നടത്തി. ഫയര്‍ എസ്‌കേപ്പ് നടത്തി പ്രശസ്തനായ കുവൈത്തിലെ മജീഷ്യന്‍ കെ പി ആര്‍ നടത്തിയ മാജിക് ഷോ, കെ ഇ എ കബദ് ടീമിന്റെ കോല്‍ക്കളി, പ്രമുഖ ഗായകരായ ബിജു തിക്കോടി, നൗഷാദ് തിടില്‍, അനുരാജ് എന്നിവരുടെ ഗാനമേള തുടങ്ങിയവ പരിപാടിക്ക് കൂടുതല്‍ കൊഴുപ്പേകി.

പിക്‌നിക് കണ്‍വീനര്‍ പുഷ്പ രാജിന്റെ നേതൃത്വത്തില്‍ കെ ഇ എ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ പിക്‌നിക് നിയന്ത്രിച്ചു. ട്രെഷറര്‍ രാമകൃഷ്ണന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി നളിനാക്ഷന്‍, പ്രസിഡന്റ് ഹമീദ് മധൂര്‍, ചീഫ് കോര്‍ഡിനേറ്റര്‍ അഷ്റഫ് തൃക്കരിപ്പൂര്‍ എന്നിവര്‍നേതൃത്വം നല്‍കി . മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാന വിതരണവും പിക്‌നിക്കില്‍ വച്ച് നടത്തി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആനന്ദം പകര്‍ന്ന രാപകല്‍ സംഗമം ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍ നല്‍കി. പ്രവാസത്തിന്റെ കനലുകള്‍ക്കിടയില്‍ ഒരു കര്‍ക്കിട മാസ തണുപ്പുമായി കടന്നുപോയൊരു അനുഭവമായിരുന്നു ക്യാമ്പംഗങ്ങള്‍ക്ക് സമ്മാനിച്ചത്.

ശുദ്ധ സംഗീതവും മാപ്പിളപ്പാട്ടിന്റെ ശീലുകള്‍ക്കുമിടയില്‍ സംഗീതത്തിന്റെ മാസ്മരികതയില്‍ മനം നിറഞ്ഞ കുടുംബിനികളും നീന്തല്‍ കുളത്തിലും വടംവലിയിലും മതിമറന്ന പുരുഷ കേസരികളും കൈനിറയെ സമ്മാനങ്ങളുമായി കുഞ്ഞുകുട്ടികളും,വരുന്ന ഒരു വര്‍ഷത്തേക്കുള്ള ഊര്‍ജ്ജവുമായാണ് മടങ്ങിയത്.

KCN

more recommended stories