കോമണ്‍വെല്‍ത്ത് : ഷൂട്ടിങ്ങിലൂടെ ഇന്ത്യക്ക് വീണ്ടും സുവര്‍ണ തിളക്കം; മലയാളി താരങ്ങളായ കെ.ടി ഇര്‍ഫാന്‍, രാകേഷ് ബാബു എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിെന്റ ഒമ്പതാം ദിനവും ഇന്ത്യക്ക് സുവര്‍ണ നേട്ടത്തോടെ തുടക്കം. 50 മീറ്റര്‍ റൈഫിളില്‍ ഇന്ത്യയുടെ തേജസ്വിനി സാവന്ത് സ്വര്‍ണം നേടി. ഈയിനത്തിലെ വെള്ളിയും ഇന്ത്യക്കാണ്. അന്‍ജും മൗഡ്ഗില്ലിലൂടെയാണ് വെള്ളി നേട്ടം. കഴിഞ്ഞ ദിവസം 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ വിഭാഗത്തിലും തേജസ്വിനി സാവന്ത് വെള്ളി നേടിയിരുന്നു.

ഇന്ത്യയുടെ ഇന്നത്തെ രണ്ടാം സ്വര്‍ണ്ണ നേട്ടവും ഷൂട്ടിങ് റേഞ്ചില്‍ നിന്നാണ്?. 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റലില്‍ 15കാരനായ അനീഷ് ഭന്‍വാലയാണ് സ്വര്‍ണം നേടിയത്.

അതേ സമയം, തിരിച്ചടിയോടെയാണ് ഒമ്ബതാം ദിനത്തില്‍ ഇന്ത്യ തുടങ്ങിയത്. ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന സംശയത്തെ തുടര്‍ന്ന് മലയാളി താരങ്ങളായ കെ.ടി ഇര്‍ഫാന്‍, രാകേഷ് ബാബു എന്നിവരെ സസ്‌പെന്‍ഡ് ചെയ്തത് ഇന്ത്യക്ക് നാണക്കേടായി.

KCN

more recommended stories