ന്യൂഡല്‍ഹി : 65ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയില്‍ മിന്നിത്തിളങ്ങി മലയാളം. മികച്ച സംവിധായകന്, ഗായകന്, സഹനടന്‍ എന്നിവയുള്‍പ്പെടെ ഒട്ടേറെ പുരസ്കാരങ്ങളാണ് മലയാള ചിത്രങ്ങള്‍ക്കു ലഭിച്ചത്. ഭയാനകം എന്ന ചിത്രത്തിലൂടെ ജയരാജാണ് മികച്ച സംവിധായകനുള്ള പുരസ്കാരം കേരളത്തിലെത്തിച്ചത്. മോം എന്ന ചിത്രത്തിലൂടെ ശ്രീദേവി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ബംഗാളി നടന് റിഥി സെന്‍ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. അസമില്‍നിന്നുള്ള വില്ലേജ് റോക്സ്റ്റാര്‍സാണ് മികച്ച ചിത്രം. സംവിധായകന് ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസില്‍ മികച്ച സഹനടനുള്ള പുരസ്കാരം നേടി. ഭയാനകം എന്ന ചിത്രത്തിലെ ‘പോയ്മറഞ്ഞ കാലം’ എന്ന ഗാനം ആലപിച്ച യേശുദാസാണ് മികച്ച ഗായകന്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ സജീവ് പാഴൂര്‍ തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി. ദിലീഷ് പോത്തന്റെ സംവിധാനത്തിലൊരുങ്ങിയ തൊണ്ടിമുതലും ദൃക്സാക്ഷിയും മികച്ച മലയാള ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. ഭയാനകത്തിനായി ക്യാമറ ചലിപ്പിച്ച നിഖില്‍ എസ്.പ്രവീണാണ് മികച്ച ഛായാഗ്രാഹകന്‍. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരവും ഭയാനകത്തിനാണ്.
ഇറാഖില്‍ കുടുങ്ങിപ്പോയ നഴ്സുമാരെ രക്ഷപ്പെടുത്തുന്നതു പ്രമേയവുമായെത്തിയ ടേക്ക് ഓഫ് എന്ന ചിത്രത്തിനും നടി പാര്‍വതിക്കും പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. മികച്ച പ്രൊഡക്ഷന്‍ ഡിസൈനിങ്ങിനുള്ള പുരസ്കാരവും ടേക്ക് ഓഫിലൂടെ സന്തോഷ് രാമന് നേടി. കഥേതര വിഭാഗത്തില്‍ മലയാളിയായ അനീസ് കെ. മാപ്പിളയുടെ സ്ലേവ് ജനസിസ് ആണ് പുരസ്കാരം നേടിയത്. വയനാട്ടിലെ പണിയ സമുദായത്തെക്കുറിച്ചുള്ള ചിത്രമാണ് സ്ലേവ് ജനസിസ്.
മികച്ച നടി ശ്രീദേവി- മോം
മികച്ച സഹനടി- ദിവ്യ ദത്ത (ഹിരാത)
മികച്ച സഹനടന്‍- ഫഹദ് ഫാസില്‍
മികച്ച സംവിധായകന്- ജയരാജ് (ഭയാനകം)
മികച്ച നോണ്‍ഫീച്ചര്‍ ഫിലിം- വാട്ടര്‍ ബേബി
കഥേതര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം മലയാളിയായ അനീസ് കെ.എം സംവിധാനം ചെയ്ത സ്ലേവ് ജെനസിസിന്.
പണിയ സമുദായത്തെക്കുറിച്ചുള്ള ചിത്രമാണ് ‘സ്ലേവ് ജെനസിസ്’.
മികച്ച നിരൂപകന്- ഗിരിര്‍ ഝാ
പ്രത്യേക ജൂറി പരാമര്‍ശം നേടിയ ചിത്രം- (മറാത്തി ചിത്രം) മോര്‍ഹിയ ഒഡീഷ ചിത്രം (മനേനി)
പാര്‍വതി(ടേക്ക് ഓഫ്) യ്ക്കും പങ്കജ് ത്രിപാഠി(ന്യൂട്ടണ്‍)ക്കും പ്രത്യേക ജൂറി പരാമര്‍ശം
മികച്ച മലയാള സിനിമ- തൊണ്ടിമുതലും ദൃക്സാക്ഷിയും (ദിലീഷ് പോത്തന്)
മികച്ച ബംഗാളി ഫിലിം- മയൂരക്ഷി
മികച്ച ഹിന്ദി ചിത്രം- ന്യൂട്ടണ്‍
മികച്ച തമിഴ് ചിത്രം- ടു ലെറ്റ്
മികച്ച തെലുഗ് ചിത്രം- ഗാസി അറ്റാക്ക്
മികച്ച കൊറിയോഗ്രഫി- ഗണേഷ് ആചാര്യ
മികച്ച എഫക്ട്സ്- ബാഹുബലി 2
മികച്ച സംഗീത സംവിധായകന്- എ.ആര് റഹ്മാന് (കാട്ര് വെളിയിടൈ)
മികച്ച ഗാനരചയിതാവ്- ജയന് പ്രദാന്‍
മികച്ച പശ്ചാത്തലസംഗീതം- എ.ആര് റഹ്മാന് (മോം)
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- സന്തോഷ് രാജ് (ടേക്ക് ഓഫ്)
എഡിറ്റിംഗ്- റിമ ദാസ് (വില്ലേജ് റോക്ക് സ്റ്റാര്‍)
മികച്ച തിരക്കഥ- സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും)
മികച്ച അവലംബിത തിരക്കഥ- ജയരാജ് (ഭയാനകം)
മികച്ച ക്യാമറാമാന്- നിഖില്‍ എസ് പ്രവീണ്‍ (ഭയാനകം)
മികച്ച ഗായിക- സാക്ഷ ത്രിപതി
മികച്ച ഗായകന്- കെ.ജെ യേശുദാസ് (പോയ് മറഞ്ഞ കാലം)
more recommended stories
-
യുഎഇയിലെ കനത്ത മഴ വീടുകളില്‍ പ്രാര്‍ത്ഥന നടത്താന്‍ ആവശ്യപ്പെട്ട് പള്ളികള്‍
റെക്കോര്‍ഡ് മഴയാണ് യുഎഇയില്‍ പെയ്തത് 75.
-
തിരുവനന്തപുരത്ത് നിന്നും ദുബായിലേക്കുള്ള 4 വിമാനങ്ങള്‍ റദ്ദാക്കി
തിരുവനന്തപുരം: കനത്ത മഴ കാരണം തിരുവനന്തപുരത്ത്.
-
ഇമാം ശാഫി മൗലൂദ് മജ്ലിസും പി.വി. സുബൈര്‍ നിസാമിക്ക് സ്വീകരണവും സംഘടിപ്പിച്ചു
അബുദാബി. കുമ്പള ഇമാം ശാഫി ഇസ്ലാമിക്.
-
ദുബൈ മലബാര്‍ കലാ സാംസ്കാരിക വേദിയുടെ ഈ വര്‍ഷത്തെ ‘കാരുണ്യ ശ്രേഷ്ഠ പുരസ്കാരം’ ബോബി ചെമ്മണ്ണൂരിന്.
ദുബൈ: കാല് നൂറ്റാണ്ടിലേറെ കാലം നാട്ടിലും.
Leave a Comment