പുനര്‍ജന്മം

വി കെ മുഹിനുദ്ദീന്‍

എങ്ങുപോയ് എങ്ങുപോയ്
നിദ്രനിമിഷങ്ങളില്‍ സുഖനിദ്രയാകും
ജീവിതമാം. ഭാഷ്യം

പരസ്പരം നൊന്തും നോവിച്ചു
വല്ലപ്പോഴും കേണും വിതുമ്പിയും
ഇത്തിരി സ്‌നേഹം സദയം നുകര്‍ന്നാലും
ജീവിതം തേന്‍തുള്ളിയാകാം

ശിഖരത്തിലൊരും മന്ദമായ് താഴും
പ്രപഞ്ചത്തിലൊക്കെയും
മരണത്തിന്റെ ആര്‍ത്തനാദം മുഴക്കുന്നു
ഉറ്റവരെയൊക്കെയും പിറുപിറുത്തും പുലമ്പുന്നു

ഇരുളിന്റെ യാമത്തിന്‍ അധികനേരമായ്
ഏകാന്തമാം വീഥികളില്‍
ഒരു നനുത്ത മഴയോര്‍മ്മ മാത്രം

ലോകവാസന വരേക്കും ഇവിടെ വീണ്ടും
ജനിക്കാതിരിക്കട്ടെ ഞാനും എന്റെ സ്മരണകളും

 

–കവിത–

KCN

more recommended stories