വിദ്യാര്‍ത്ഥി മിന്നലേറ്റ് മരിച്ചു

കൊല്ലം: കൊട്ടാരക്കര മുട്ടറ മരുതി മലയില്‍ മിന്നലേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. മുണ്ടക്കല്‍ സ്വദേശി സൂര്യനാരായണന്‍ (18)ആണ് മരിച്ചത്. രാജശ്രീ-ശ്രീകണ്ഠന്‍ എന്നീ ദമ്പതികളുടെ മകനാണ്.

ഒപ്പമുണ്ടായിരുന്നു ജിത്തു ജോയി എന്ന വിദ്യാര്‍ത്ഥിയെ ഗുരുതര പരിക്കുകളോടെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവധിക്കാലം ആഘോഷിക്കാന്‍ മരുതി മലയില്‍ എത്തിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.

KCN

more recommended stories