പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം പാപ്പനംകോട്ട് പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂജപ്പുര സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അരുണാണ് മരിച്ചത്. സംസ്ഥാനത്ത് അടുത്തകാലത്ത് പൊലീസുകാര്‍ ജീവനൊടുക്കുന്ന സംഭവങ്ങള്‍ തുര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതില്‍ ഒടുവിലെത്തെതാണ് അരുണിന്റെ മരണം.

ഈ വര്‍ഷം ജനുവരിയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ ജീവനൊടുക്കിയിരുന്നു.
കൊച്ചി കടവന്ത്ര ജനമൈത്രി സ്റ്റേഷനില്‍ എഎസ്ഐ തൂങ്ങി മരിച്ചിരുന്നു. എഎസ്ഐ ആയ വല്ലാര്‍പാടം സ്വദേശി പിഎം തോമസിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. 2008ല്‍ കൈക്കൂലി കേസില്‍പ്പെട്ടിരുന്ന തോമസിന്റെ വിചാരണ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ആരംഭിക്കുന്ന ദിവസം രാവിലെയാണ് തോമസിനെ സ്റ്റേഷന് സമീപത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ഈ സംഭവം നടന്നതിന് പിന്നാലെഎറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്ഐ തിരുവനന്തപുരം സ്വദേശി ഗോപകുമാറി (40) നെ നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തൊഴില്‍ സമ്മര്‍ദ്ദമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറുപ്പ് കണ്ടെടുത്തിരുന്നു.

KCN

more recommended stories