എല്ലാ മലയാളികള്‍ക്കും വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: എല്ലാ മലയാളികള്‍ക്കും വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റ്. മലയാളത്തിലായിരുന്നു പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നത്.

വിഷു ആശംസകള്‍! പുതുവര്‍ഷം പുതിയ പ്രതീക്ഷകളും, കൂടുതല്‍ സമൃദ്ധിയും, നല്ല ആരോഗ്യവും കൊണ്ടുവരട്ടെയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ വൈവിധ്യത്തില്‍ അഭിമാനിക്കുന്നു. രാജ്യത്തുടനീളം ആളുകള്‍ വിവിധ ആഘോഷങ്ങള്‍ ആഘോഷിക്കുകയാണ്. ഈ പ്രത്യേക അവസരത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നുവെന്നും അദ്ദേഹം അറിയിച്ചു. അംബേദ്കര്‍ ജയന്തി ആഘോഷങ്ങള്‍ക്കും പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു.

KCN

more recommended stories