തന്റെ കുഞ്ഞിന് ആസിഫയെന്ന് പേരിട്ട് മാധ്യമപ്രവര്‍ത്തകന്റെ ഐക്യദാര്‍ഢ്യം: കയ്യടിച്ച് സോഷ്യല്‍ മീഡിയ

കണ്ണൂര്‍ : കത്വയില്‍ അരുംകൊല ചെയ്യപ്പെട്ട എട്ടുവയസുകാരിക്ക് നീതികിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി തന്റെ കുഞ്ഞിന് ആസിഫ എന്ന് പേരിട്ട് മാധ്യമപ്രവര്‍ത്തകന്‍ രജിത്ത് റാം. മാതൃഭൂമി കണ്ണൂര്‍ ഓഫീസിലെ മാധ്യമ പ്രവര്‍ത്തകനാണ് തന്റെ മകള്‍ക്ക് ആസിഫ രാജ് എന്ന് പേരിട്ടിരിക്കുന്നത്.

”പേരിട്ടു…അതേ അതുതന്നെ ആസിഫ എസ് രാജ്.. എന്റെ മോളാണവള്‍ എന്ന് ചിത്രത്തോടൊപ്പം രജിത്ത് റാം കുറിക്കുന്നു. രണ്ടുമാസം പ്രായമുള്ള തന്റെ കുഞ്ഞിന് ആസിഫയെന്ന് പേരിട്ടതോടെ നവമാധ്യമങ്ങള്‍ അത് ഏറ്റെടുത്തു. തന്റെ രണ്ടുമക്കളില്‍ ഇളയവളാണ് ആസിഫ. ഒരച്ഛനെന്ന നിലയില്‍ എന്നെ പോലുള്ള ഓരാള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ഇത്രമാത്രമാണെന്നും രജിത്ത് റാം പറഞ്ഞു.

ഫേസ്ബുക്കില്‍ പോസ്റ്റിട്ട് നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് വൈറലാകുകയും ചെയ്തു.20,000ത്തിനു മുകളില്‍ ലൈക്കും 14,880 ഷെയറും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ഒപ്പംപിന്തുണച്ചും കുഞ്ഞിന്റെ പേരിന് ആശംസ അറിയിച്ചും നരവധി പേരാണ് കമന്റ് ബോക്‌സിലെത്തി പ്രതികരണം നടത്തിയത്.

KCN

more recommended stories