ബേക്കലില്‍ യുവാവ് പനി ബാധിച്ചു മരിച്ചു

കാസര്‍കോട്: യുവാവ് പനി ബാധിച്ചു മരിച്ചു. ബേക്കല്‍ ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പരേതനായ ശശിധരന്റെ മകന്‍ ദിലീപാ (24) ണ് മരിച്ചത്.
വെള്ളിയാഴ്ച്ച വൈകിട്ട് കടുത്ത പനി ബാധിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗള്‍ഫിലുണ്ടായിരുന്ന ദിലീപ് ജോലി മതിയാക്കി മൂന്ന് വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്.
പിന്നീട് കാഞ്ഞങ്ങാട്ടെ സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. ഏതാനുംമാസം മുമ്പ് ഇവിടെ നിന്നും ജോലി രാജി വെച്ചിരുന്നു. മാതാവ്: പത്മ. സഹോദരന്‍: ദീപക്.

KCN

more recommended stories