എസ് ബി ഐയുടെ എ ടി എമ്മുകള്‍ രാത്രി അടച്ചിടാന്‍ തീരുമാനം

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എ.ടി.എമ്മുകളുടെ പ്രവര്‍ത്തന സമയം കുറയ്ക്കുന്നതായി റിപ്പോര്‍ട്ട്. ഇടപാടുകള്‍ കുറവുള്ള സ്ഥലങ്ങളില്‍ രാത്രി കാലങ്ങളില്‍ എ.ടി.എമ്മുകള്‍ അടച്ചിടാന്‍ ബാങ്ക് തീരുമാനിച്ചുവെന്നാണ് വിവരം.

രാവിലെ ആറ് മണി മുതല്‍ രാത്രി 10 വരെയായിരിക്കും ഈ എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കുക. എട്ട് മണിക്കൂര്‍ വീതം എല്ലാ ദിവസവും അടച്ചിടും. 10 മണി വരെ മാത്രമേ എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കൂ എന്ന് കാണിക്കുന്ന ബോര്‍ഡുകള്‍ പല സ്ഥലങ്ങളിലും സ്ഥാപിക്കുന്നുണ്ട്.

KCN

more recommended stories