സര്‍ക്കാര്‍ നടപടി തുടങ്ങി; ഡോക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ എ.കെ റൗഫ്, സെക്രട്ടറി ഡോ ജിയേഷ് എന്നിവരെ സ്ഥലംമാറ്റി. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് നടപടി. കൂടുതല്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. അതേ സമയം ഡോക്ടര്‍മാരെ സ്ഥലം മാറ്റിയെന്ന വാര്‍ത്ത ആരോഗ്യമന്ത്രിയുടെ ഓഫീസ് നിഷേധിച്ചിട്ടുണ്ട്.

ഡോക്ടര്‍മാരുടെ സമരത്തിനോടുള്ള സര്‍ക്കാര്‍ സമീപനം ജനാതിപധ്യ വിരുദ്ധമെന്ന് കെജിഎംഒഎ അറിയിച്ചു. ഡോക്ടര്‍മാരുടെ പ്രശ്നം എന്തെന്ന് മനസിലാക്കാന്‍ ചര്‍ച്ചയ്ക്ക് വിളിക്കാത്തത് സര്‍ക്കാരിന്റെ അഹങ്കാരമെന്നും കെജിഎംഒഎ. ആരോപിക്കുന്നു. സമരം ചെയ്യുന്ന ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് വിളിക്കേണ്ടെന്നും സമരം നിര്‍ത്തി വന്നാല്‍ മാത്രം ചര്‍ച്ചയെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു. അതിന് പിന്നാലെയാണ് ഡോക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം.

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം നാലാംദിനത്തിലേക്ക് കടന്നപ്പോള്‍ സ്പെഷ്യാലിറ്റി ഒപികള്‍ പൂര്‍ണമായും മുടങ്ങി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വെള്ളിയാഴ്ച മുതല്‍ അടഞ്ഞുകിടക്കുകയാണ്. കരാര്‍ ഡോക്ടര്‍മാരേയും മെഡിക്കല്‍ വിദ്യാര്‍ഥികളേയും നിയോഗിച്ചുള്ള ജനറല്‍ ഒപികള്‍ ജില്ലാ ജനറല്‍ ആശുപത്രികളില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.

KCN

more recommended stories