ആസിഫ, ഉന്നാവ് സംഭവത്തിനെതിര മൊഗ്രാല്‍ പുത്തൂര്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ കാന്‍ഡില്‍ ലൈറ്റ് വിജില്‍ പ്രതിഷേധം

മൊഗ്രാല്‍ പുത്തൂര്‍ : മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ആസിഫാ ബാനു, ഉന്നാവ് പീഡന വിഷയത്തില്‍ പ്രതിഷേധിച്ചും ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ട് മൊഗ്രാല്‍ പുത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ചൗക്കിയില്‍ മെഴുകുതിരി തെളിച്ച് പ്രതിഷേധ സംഗമം നടത്തി. മണ്ഡലം പ്രസിഡണ്ട് ഹനീഫ് ചേരങ്കൈ, ബ്ലോക്ക് സെക്രട്ടറിമാരായ നാം ഹനീഫ്, നാരായണന്‍ നായര്‍, മണ്ഡലം ജ. സെക്രട്ടറി ഹമീദ് കാവില്‍, വൈസ് പ്രസിഡന്റ് വിജയ കുമാര്‍, സെക്രട്ടറിമാരായ കുഞ്ഞിക്കണ്ണന്‍, ഗഫൂര്‍ കല്ലങ്കൈ, യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു. നേതാക്കളായ സഫ്വാന്‍ കുന്നില്‍, ആബിദ് എടച്ചേരി, ബൂത്ത് – യൂണിറ്റ് ഭാരവാഹികളായ ഇസ്മായില്‍ ഇ.എം., അരവിന്ദന്‍ ചൗക്കി, ലത്തീഫ് ഇ. എം., ബാസിത്ത് ബള്ളിര്‍ , ഗംഗാധരന്‍, ബഷീര്‍ ചൗക്കി, സൈനുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

KCN

more recommended stories