ജാഗ്രതോത്സവം-2018: ജില്ലാതല പരിശീലനക്യാമ്പിന് തുടക്കമായി

കാസര്‍കോട് : ഹരിതകേരളം ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ പ്രതിദിനം പ്രതിരോധം എന്ന സന്ദേശം സമൂഹത്തിലേക്കെത്തിക്കുവാനായി ജാഗ്രതോത്സവം- 2018 ദ്വിദിന ജില്ലാതല പരിശീലന ക്യാമ്പിന് കാഞ്ഞങ്ങാടി ജി.വി.എച്ച്.എസില്‍ തുടക്കമായി. കില, ശുചിത്വമിഷന്‍, കുടുംബശ്രീ, സാക്ഷരതാ മിഷന്‍, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ജാഗ്രതോത്സവം സംഘടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ ഉദ്ഘാടനം ചെയ്തു.കാഞ്ഞങ്ങാട് നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഹരിത കേരളം ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി.സുബ്രഹ്മണ്യന്‍ ജാഗ്രതോത്സവത്തെ സംബന്ധിച്ച് വിശദീകരിച്ചു. കില കോര്‍ഡിനേറ്റര്‍ പപ്പന്‍ കുട്ടമത്ത്, ക്യാമ്പ് കണ്‍വീനര്‍ എം.കെ.ഹരിദാസ്, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ശ്യാംലാല്‍, പ്രസാദ് കണ്ണോത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ മലേറിയ ഓഫീസര്‍ വി.സുരേശന്‍ മഴക്കാല രോഗങ്ങളെക്കുറിച്ച് ക്ലാസെടുത്തു.

KCN

more recommended stories