സാമൂഹ്യ മാധ്യമങ്ങളിലുടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ കേസ് എടുത്തു

കാസര്‍കോട് : സാമൂഹ്യ മാധ്യമങ്ങളിലും മറ്റു തരത്തിലും ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. യാതൊരുവിധ സംഘടനയുടെ പിന്തുണയോ നേതൃത്വമോ ഇല്ലാതെ വിദ്വേഷം നിറഞ്ഞ വാക്കുകള്‍ ഉപയോഗിച്ച് ഹര്‍ത്താലിനു നേതൃത്വം കൊടുക്കുകയും ആഹ്വാനം ചെയ്തവര്‍ക്കെതിരെയുമാണ് ജില്ലാ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയതായി ജില്ലാ പോലീസ് മേധാവി കെ..ജി സൈമണ്‍ അറിയിച്ചു.

പൊതുജനങ്ങളുടെ വികാരങ്ങളെ മറ്റൊരു തരത്തിലേക്കുമാറ്റി ഹര്‍ത്താലിനും മറ്റും ആഹ്വാനം ചെയ്ത് അതിന്റെ മറവില്‍ അഴിഞ്ഞാടുവാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണ് കേസ്. ഇന്ന് ഉച്ചവരെ 52 പേരെ അറസ്റ്റ് ചെയ്തു. നിരവധി വാഹനങ്ങള്‍ കസ്റ്റഡയിലെടുത്തു. പൊതുമുതല്‍ നശിപ്പിക്കുകയോ ഏതെങ്കിലും തരത്തില്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടുണ്ടെങ്കില്‍ ഹര്‍ത്താല്‍പ്രചരണം നടത്തിയര്‍ക്കെതിരെ കേസ് എടുക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

KCN

more recommended stories