തെരഞ്ഞെടുപ്പ്: കര്‍ണാടകയിലേക്ക് 50,000 രൂപയില്‍ കൂടുതല്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് എസ്.പി

കാസര്‍കോട് : കര്‍ണാടക തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് 50,000 രൂപയില്‍ കൂടുതല്‍ തുക കൊണ്ടുപോകുവാന്‍പാടില്ലെന്ന് കാസര്‍കോട് ജില്ലാ പോലീസ് മേധാവി അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ 50,000 രൂപയില്‍ കൂടുതല്‍ കര്‍ണാടകയിലേക്ക് കൊണ്ടുപോകാന്‍പാടില്ലെന്നതിനാല്‍ ആരെങ്കിലും കൊണ്ടുപോകുകയാണെങ്കില്‍ കണ്ടുകെട്ടുമെന്നും യഥാര്‍ത്ഥരേഖകള്‍ ഹാജരാക്കിയാല്‍ മാത്രമെ വിട്ടുനല്‍കുകയുള്ളുവെന്നും ഇക്കാര്യത്തില്‍ ജനങ്ങള്‍ ജാഗ്രതപുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ ഓപ്പറേഷന്‍ ബ്ല്യൂലൈറ്റിലോ (9497975812), മുതിര്‍ന്ന ഓഫീസര്‍മാരെയോ അറിയിക്കണമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.

KCN

more recommended stories