ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു. ആര്‍ദ്രം പദ്ധതി നടത്തിപ്പുമായി സഹകരിക്കും. കുടുുംബാരോഗ്യ കേന്ദ്രങ്ങളില്‍ മിനിമം മൂന്ന് ഡോക്ടര്‍മാര്‍ സായാഹ്ന ഒപി.യിലുണ്ടാകുമെന്ന് ഉറപ്പ് വരുത്തും. ഇനി തുടങ്ങുന്നവയിലും അത് ഉറപ്പാക്കും. രോഗികളുടെ വര്‍ദ്ധനയുള്ള കേന്ദ്രങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. തങ്ങള്‍ക്ക് പിടിവശിയില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ വ്യക്തമാക്കി.ആവശ്യത്തിന് ഡോക്ടര്‍മാരെ തന്നാല്‍ സായാഹ്ന ഒപിയടക്കം എവിടെയും പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും അവര്‍ വ്യക്തമാക്കി..സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങാനിരിക്ക മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ നാളെ മുതല്‍ സാസ്ഥാനത്തുണ്ടാവില്ല. ഈ സാഹചര്യത്തില്‍ സമരം നീണ്ടാല്‍ അത് കാര്യങ്ങള്‍ കുഴപ്പത്തിലാകുമെന്ന തിരിച്ചറിവും ഡോക്ടര്‍മാര്‍ക്കുണ്ടായിരുന്നു.

സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതിന് സന്നദ്ധരാവാന്‍ ഡോക്ടര്‍മാരോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അഭ്യര്‍ത്ഥിച്ചതിനു പിന്നാലെയാണ് പ്രശ്‌ന പരിഹാരത്തിനു സാധ്യത തെളിഞ്ഞത്.സമരം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കെ.ജി.എം.ഒ.എ മുഖ്യമന്ത്രിയുടെ ഓഫീസുമായും ആരോഗ്യ മന്ത്രിയുടെ പി.എയുമായും ബന്ധപ്പെട്ടു. സമരം അവസാനിപ്പാക്കാതെ ചര്‍ച്ചയ്ക്ക് തയ്യാറാകില്ലെന്ന മന്ത്രി സഭാതീരുമാനം ഉള്ളതിനാലാണ് സംഘത്തെ മന്ത്രി കാണാതിരുന്നത്. സമരം അവസാനിപ്പിച്ചാല്‍ ചര്‍ച്ചയാകാമെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ രാത്രിയോടെ ചര്‍ച്ചയ്ക്ക് ആരോഗ്യമന്ത്രി ക്ഷണിക്കുകയായിരുന്നു.

KCN

more recommended stories