നോട്ട് ക്ഷാമം രൂക്ഷം: വിവിധ സംസ്ഥാനങ്ങളിലെ എടിഎമ്മുകള്‍ കാലി

ന്യൂഡല്‍ഹി: രാജ്യത്തൊട്ടാകെ നോട്ട് ക്ഷാമം മൂലം വിവിധ സംസ്ഥാനങ്ങളിലെ എടിഎമ്മുകള്‍ പണമില്ലാതെ അടഞ്ഞുകിടക്കുകയാണ്.കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് എടിഎമ്മുകളിലേറെയും കാലിയായത്. ഡല്‍ഹിയിലെ എടിഎമ്മുകളിലും പണമില്ലെന്ന് ജനങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഹൈദരാബാദിലെ വിവിധയിടങ്ങളില്‍ എടിഎമ്മുകളിലെത്തിയ ജനത്തിന് പണമില്ലാത്തതിനെതുടര്‍ന്ന് നിരാശരായി മടങ്ങേണ്ടിവുന്നു. വാരണാസിയിലും ഇതുതന്നെയാണ് അവസ്ഥ. ഇന്നലെ മുതല്‍ എടിഎമ്മുകള്‍ കാലിയാണ്. എന്നാല്‍ കേരളത്തില്‍ ഇതുവരെയും ഇത്തരത്തിലുള്ള പരാതികള്‍ വന്നിട്ടില്ല.

രാജ്യത്ത് നോട്ട് ക്ഷാമം നിലവിലില്ലെന്നും അടിയന്തിരമായി എടിഎമ്മുകളില്‍ പണമെത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ധനകാര്യസഹമന്ത്രി എസ്പി ശുക്ല വ്യക്തമാക്കി.പ്രശ്നം പഠിക്കാന്‍ ഉന്നതതല സമിതി രൂപവല്‍ക്കരിക്കുമെന്നും കുടുതല്‍ പണമുള്ളയിടത്തുന്നിന്ന് നോട്ടുകള്‍ എത്തിക്കാന്‍ നടപടിയുടെക്കുമെന്നും അദ്ദേഹം പറഞ്ഞു. എടിഎമ്മുകളില്‍ പണമില്ലാത്ത സ്ഥിതിവിലയിരുത്താന്‍ ധനമന്ത്രാലയം റിസര്‍വ് ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

KCN

more recommended stories