ഉപരാഷ്ട്രപതി വെങ്കയ്യനായിഡു 29ന് പെരിയയില്‍; സുരക്ഷാ പരിശോധന തുടങ്ങി

പെരിയ:ഉപരാഷ്ട്രപതി വെങ്കയ്യനായിഡു ഈ മാസം 29ന് പെരിയയില്‍. കേന്ദ്രസര്‍വ്വകലാശാലയുടെ പുതിയ അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനത്തിനാണ് അദ്ദേഹം എത്തുന്നത്. മംഗ്ലൂരുവരെ വിമാനത്തിലും അവിടെ നിന്നു ഹെലികോപ്റ്ററിലുമായിരിക്കും ഉപരാഷ്ട്രപതി പെരിയയില്‍ എത്തുക.
കനത്ത സുരക്ഷയായിരിക്കും ഉപരാഷ്ട്രപതിക്കു ഏര്‍പ്പെടുത്തുക. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹെലിപാഡ് ഇന്നു പരിശോധിച്ചു.ജില്ലാ പൊലീസ് ചീഫ് കെ ജി സൈമണ്‍, എസ് എസ് ബി ഡി വൈ എസ് പി ബാലകൃഷ്ണന്‍ നായര്‍, എസ് ബി ഡി വൈ എസ് പി ഹസൈനാര്‍, ഹൊസ്ദുര്‍ഗ്ഗ് ഡിവൈ എസ് പി കെ ദാമോദരന്‍ തുടങ്ങിയവരാണ് പരിശോധന നടത്തിയത്. ഒരേ സമയത്ത് മൂന്നു ഹെലികോപ്റ്ററുകള്‍ക്ക് ഇറങ്ങാനുള്ള സൗകര്യമാണ് കേന്ദ്ര സര്‍വ്വകലാശാല വളപ്പിലെ ഹെലിപാഡിലുള്ളത്.കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഉപരാഷ്ട്രപതിക്കായി പെരിയയില്‍ ഒരുക്കുക.

KCN

more recommended stories