യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

നീലേശ്വരം: യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റാരിക്കാല്‍ ചേറംകല്ലിലെ ഒറീത്തയില്‍ തോമസ്- സാലി ദമ്പതികളുടെ മകന്‍ പ്രിന്‍സ് തോമസിനെ (26)യാണ് ഇന്നലെ പുലര്‍ച്ചെ ആറോടെ നീലേശ്വരം കൊഴുന്തിലിനടുത്ത് റെയില്‍പാളത്തില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

നീലേശ്വരം പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. സഹോദരന്‍: ബിജോയി.

KCN

more recommended stories