ഹെല്‍ത്ത് ചെക്കപ്പും നേതാക്കള്‍ക്ക് സ്വീകരണവും നല്‍കി

കുവൈത്ത്: കാസര്‍കോട് എക്‌സ്പാട്രീസ് അസോസിയേഷന്‍ കെ ഇ എ കുവൈത്ത് റിഗ്ഗായ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റിഗ്ഗായ് സിംഫണി ഹാളില്‍ വെച്ച് ഹെല്‍ത്ത് ചെക്കപ്പും കേന്ദ്ര നേതാക്കള്‍ക്ക് സ്വീകരണവും നല്‍കി.

രാവിലെ 8 മണിക്ക് ആരംഭിച്ച് 12.30 വരെ നീണ്ട പരിപ്പാടിയില്‍ മുഖ്യാതിഥിയായി ഡയബെറ്റിക് ഫൂട്ട് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ ഗോപകുമാര്‍
ജിവിത ശൈലീ രോഗങ്ങളായ രക്ത സമ്മര്‍ദ പ്രമേഹ രോഗത്തെ കുറിച്ച് ക്ലാസ്സെടുക്കുകയും സുധന്‍ ആവിക്കര, രാമക്യഷ്ണന്‍, നാസര്‍ സാസ്, ഇബ്രാഹിം നാസര്‍, മുനീര്‍ ദേര്‍ജ്ജാല്‍, മൊയ്തു കുബ്‌നൂര്‍, റഫീക് ചേവാര്‍, അമീര്‍ ചസ്‌ക്കട്ട, ഷെഫീര്‍ ക്യാബ്ബിന്‍ നേതൃത്വം നല്‍കുകയും ചെയ്തു.
തുടര്‍ന്ന് കേന്ദ്ര നേതാക്കള്‍ക്കുള്ള സ്വീകരണ പരിപാടിയില്‍ പ്രസിഡണ്ട് റഹീം ആരിക്കാടി അധ്യക്ഷത വഹിച്ചു. കേന്ദ്ര ജന. സെക്രട്ടറി സലാം കളനാട് ഉദ്ഘാടനം ചെയ്തു.
കേന്ദ്ര പ്രസിഡണ്ട് സത്താര്‍ കുന്നില്‍, ഹമീദ് മധൂര്‍, നളിനാക്ഷന്‍ ഒളവറ, അഷറഫ് ത്രിക്കരിപ്പൂര്‍, ഹംസ ബല്ല, മുഹമ്മദ് ആറങ്ങാടി, ഹാരീസ് മുട്ടുന്തല, സദന്‍ നീലേശ്വരം, മുഹമ്മദ് ഹദ്ദാദ്, കബീര്‍ തളങ്കര, മുനീര്‍ കുണിയ, ബാലന്‍.ഒവി, അസീസ് തളങ്കര, ഉസ്മാന്‍ അബ്ദുല്ല, റഹീം ചെര്‍ക്കള, അബ്ദുല്ല പൈക്ക സംസാരിച്ചു. അബ്ദുള്ള കടവത്ത് സ്വാഗത്വും ടിനോയ് തോമസ് നന്ദിയും പറഞ്ഞു.

KCN

more recommended stories