എം എസ് എഫ് പ്രതിഭാ സംഗമം നവ്യാനുഭവമായി

മൊഗ്രാല്‍പുത്തൂര്‍: മുസ്‌ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് സമ്മേളനത്തിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ പ്രതിഭകളെ പങ്കെടുപ്പിച്ച് മൊഗര്‍ ടി.ഉബൈദ് നഗറില്‍ നടന്ന എം എസ് എഫ് പ്രതിഭാ സംഗമം നവ്യാനുഭവമായി. വിവിധ കലാമത്സരങ്ങള്‍ അരങ്ങേറി, ഏറ്റവും കൂടുതല്‍ പോയിന്റ് നേടി പതിനഞ്ചാം വാര്‍ഡ് ഒന്നാം സ്ഥാനവും എരിയാല്‍ പത്താം വാര്‍ഡ് കമ്മിറ്റി രണ്ടാം സ്ഥാനം നേടി.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴയൂര്‍ മുഖ്യാതിഥിയായിരുന്നു. എം എസ് എഫ് പഞ്ചായത്ത് പ്രസിഡണ്ട് സവാദ് മൊഗര്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ഇര്‍ഫാന്‍ കുന്നില്‍ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എ.ജലീല്‍, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി എം മുനീര്‍ ഹാജി, ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെബി കുഞ്ഞാമു, എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി , ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം എ നജീബ്, മുജീബ് കമ്പാര്‍, ജീലാനി കല്ലങ്കൈ, നവാസ് കുഞ്ചാര്‍, ഖാദര്‍ ആലൂര്‍, ഷാനിഫ് നെല്ലിക്കട്ട, മഹമ്മൂദ് കുളങ്കര, എം.എം.അസീസ്, മുഹമ്മദ് കുഞ്ഞി എരിയാല്‍, എസ്.കെ.മുഹമ്മദലി, ഫസല്‍ മൊഗര്‍, ശിഹാബ് മൊഗര്‍, മാഹിന്‍ കുന്നില്‍, എ.ആര്‍. ആബിദ്, അന്‍സാഫ് കുന്നില്‍, റഹീസ് ചായിത്തോട്ടം, ജസീല്‍ പുത്തൂര്‍ പ്രസംഗിച്ചു. എം എസ് എഫ് പഞ്ചായത്ത് ഭാരാവാഹികളായ സഫ്വാന്‍ മൊഗര്‍,ഹംറാസ് എരിയാല്‍, ശരീഫ് ചൗക്കി, സിദ്ദീഖ് ബദര്‍ നഗര്‍, റഫീഖ് പുത്തൂര്‍ നേതൃത്വം നല്‍കി

KCN

more recommended stories