ദുബായ് ചെങ്കള കെ എം സി സി യുടെ പൊല്‍സോട് പൊല്‍സ് ഏപ്രില്‍ 20 ന്

ദുബായ് : സ്‌നേഹമാണ് മതം സേവനമാണ് രാഷ്ട്രീയം എന്ന പ്രമേയത്തില്‍ മേയ് 2, 3, 4 എന്നീ തിയ്യതികളിലായി ചെര്‍ക്കള ടൗണില്‍ വെച്ച് നടക്കുന്ന ചെങ്കള പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് മഹാസമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ദുബായ് കെ എം സി സി ചെങ്കള പഞ്ചായത്ത് കമ്മിറ്റി ദുബായില്‍ സംഘടിപ്പിക്കുന്ന പരിപാടിയായ ‘പൊല്‍സോട് പൊല്‍സ്’ ഫാമിലി മീറ്റും സ്‌പോര്‍ട്‌സ്‌നൈറ്റും ഏപ്രില്‍ 20 വെള്ളിയാഴ്ച നടക്കുമെന്ന് പഞ്ചായത്ത് ഭാരവാഹികള്‍ അറിയിച്ചു.

ദുബായ് സ്‌കൗട്ട് മിഷന്‍ ഗ്രൗണ്ടില്‍ ഏപ്രില്‍ 20 ന് രാത്രി 8 മണിമുതല്‍ നടക്കുന്ന സംഗമത്തില്‍ കാസറകോട് മണ്ഡലത്തിലെ എട്ടു പഞ്ചായത്തും ഒരു മുനിസിപ്പാലിറ്റിയും പരസ്പരം കൊംബുകോര്‍ക്കുന്ന ഷൂട്ടൗട്ട് മത്സരം,പുതിയാപ്പളനെ കൊണ്ടുപോകല്‍ മത്സരം,ചാക്ക്‌റൈസ്,ബലൂണ്‍ പൊട്ടിക്കല്‍,കുളംകര,കുസൃതി ചോദ്യങ്ങള്‍,ചട്ടി പൊട്ടിക്കല്‍,ഫോട്ടോ ഫ്രൈം,ലമണ്‍ സ്പൂണ്‍, സ്‌പോര്‍ട്ട് ഗെയിം തുടങ്ങിയ മത്സരങ്ങള്‍ ഉണ്ടായിരിക്കും.

മത്സര വിജയികള്‍ക്ക് ആകര്‍ശകമായ സമ്മാനങ്ങളും ഓരോ അരമണിക്കൂറിലും നറുക്കെടുപ്പിലൂടെ വിജയിക്കുന്നവര്‍ക്കായ് പ്രത്യേക സമ്മാനങ്ങളും ഉണ്ടായിരിക്കും. പഞ്ചായത്ത് ഭാരവാഹികളായ ഇബ്രാഹിം ഐ പി എം,അസീസ് കമാലിയ,ലത്തീഫ് മഠത്തില്‍,സിദ്ദീഖ് കനിയടുക്കം,സത്താര്‍ നാരംപാടി,നൗഫല്‍ ചേരൂര്‍,നാസര്‍ മല്ലം,റഫീഖ് എതിര്‍ത്തോട്,മുഷ്താഖ് ചെര്‍ക്കള,കാദര്‍ പൈക്ക തുടങ്ങിയവര്‍ സംഗമം നിയന്ത്രിക്കും.

KCN

more recommended stories