മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടിവിആര്‍ ഷേണായി അന്തരിച്ചു

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടിവിആര്‍ ഷേണായി അന്തരിച്ചു. മണിപ്പാല്‍ ആശുപത്രിയില്‍ വൈകീട്ട് ഏഴരയോടെയാണ് അന്ത്യം. ‘ദ് വീക്ക്’ മുന്‍ എഡിറ്ററായ ടിവിആര്‍ ഷേണായിയേ 2003 ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. അഞ്ചു പതിറ്റാണ്ടോളം സജീവ പത്രപ്രവര്‍ത്തകനായിരുന്ന ഷേണായ് സാമ്പത്തിക-രാഷ്ട്രീയ നിരീക്ഷകനുമായിരുന്നു.

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയടക്കം വിവിധ വേദികളില്‍ സാമ്പത്തിക-രാഷ്ട്രീയവിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്.

മൊറോക്കോ രാജാവിന്റെ ഉന്നത ബഹുമതിയായ ‘അലാവിറ്റ കമാണ്ടര്‍ വിസ്ഡം’ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

എറണാകുളം ചെറായി സ്വദേശി സരോജമാണ് ഭാര്യ. സുജാത, അജിത് എന്നിവര്‍ മക്കളാണ്.

KCN

more recommended stories