സംസ്ഥാനത്തു വിദേശ നിര്‍മിത വിദേശമദ്യം വില്‍ക്കാന്‍ ഒന്‍പതു കമ്പനികള്‍ രംഗത്ത്

തിരുവനന്തപുരം: സംസ്ഥാനത്തു ബിവറേജസ് ഔട്ട് ലെറ്റുകള്‍ വഴി വിദേശ നിര്‍മിത വിദേശ മദ്യം വിപണനം നടത്താന്‍ തയാറായി ഒന്‍പതു കമ്പനികള്‍ രംഗത്തെത്തി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി വിദേശ നിര്‍മിത വിദേശമദ്യവും ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലറ്റുകള്‍ വഴി വില്‍പന നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടുള്ള ഇ- ടെന്‍ഡറിലാണ് ഒന്‍പതു കമ്ബനികള്‍ പങ്കെടുത്തത്. ഇതുവരെ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം മാത്രമായിരുന്നു ബിവറേജസ് ഔട്ട്‌ലറ്റുകള്‍ വഴി വില്‍പന നടത്തിയിരുന്നത്.

നിലവില്‍ വിമാനത്താവളങ്ങളിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പ് വഴി മാത്രമായിരുന്നു വിദേശ നിര്‍മിത വിദേശമദ്യം കേരളത്തില്‍ വില്‍പന നടത്തിയിരുന്നത്. ഇതോടൊപ്പം വിദേശ നിര്‍മിത വൈന്‍ വിതരണം നടത്താന്‍ എട്ടു വിദേശ കമ്ബനികളും രംഗത്തുണ്ട്.

KCN

more recommended stories