സഹജീവികള്‍ക്ക് കുടിനീരൊരുക്കിക്കൊണ്ട് എം എസ് എഫ് തുരുത്തിയുടെ പറവകള്‍ക്കൊരു നീര്‍ക്കുടം

തുരുത്തി: കാസര്‍കോട് മുനിസിപ്പല്‍ എം എസ് എഫിന്റെ സമ്മര്‍ ക്യാമ്പിന്റെ ഭാഗമായി കനത്ത വേനല്‍ച്ചൂടില്‍ സഹജീവികള്‍ക്ക് കുടിനീരൊരുക്കിക്കൊണ്ട് എം എസ് എഫ് തുരുത്തി ശാഖ പറവകള്‍ക്കൊരു നീര്‍ക്കുടം നടത്തി. പഴയ കാല മുസ്ലിം ലീഗ് നേതാവും കാസര്‍കോട് ജില്ലാ വൈറ്റ് ഗാര്‍ഡ് മുന്‍ ക്യാപ്റ്റനും ആയ എം കെ തോട്ടുമ്പാത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. എം എസ് എഫ് നേതാക്കളായ ഷെഫീക്ക് തുരുത്തി, ജസീല്‍ ടി.എം, മുബഷിര്‍ തുരുത്തി, നിസാം ബി എസ്, ഷിംസാറുല്‍ ഹഖ്, മുനവ്വര്‍ ടി.എം, അബ്ദുല്‍ റഹ്മാന്‍ ബി എസ്, ഇന്‍ഷാദ് ടി.എ, താബിസ്, ഷെബീബ് ടി എ, ഫാരിസ്, അംജദ്, നബീല്‍ എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories