വിഷുക്കൈനീട്ടമായി വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു

മുളിയാര്‍: മുളിയാര്‍ ഗ്രാമപഞ്ചായത്ത് പദ്ധതിയില്‍പ്പെടുത്തി പാവപ്പെട്ട വയോജനങ്ങള്‍ക്ക് അനുവദിച്ച കട്ടിലുകളുടെ വിതരണോദ്ഘാടനം മല്ലംവാര്‍ഡില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി നിര്‍വ്വഹിച്ചു. പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് അധ്യക്ഷത വഹിച്ചു. വികസന സമിതി കണ്‍വീനര്‍ ഷെരീഫ് കൊടവഞ്ചി സ്വഗതം പറഞ്ഞു .പഞ്ചായത്ത് ആസൂത്രണ സമിതി അംഗം എസ്.എം.മുഹമ്മദ് കുഞ്ഞി, പൊതുപ്രവര്‍ത്തകരായ കൃഷ്ണന്‍ ചേടിക്കാല്‍, മാധവന്‍ നമ്പ്യാര്‍, ഷെരീഫ് മല്ലത്ത്, ഷെഫീഖ് മൈക്കുഴി, മുഹമ്മദ് കുഞ്ഞി പോക്കര്‍, കുഞ്ഞി മല്ലം, ചന്ദ്രന്‍ അട്ടപമ്പ്, ജയരാമന്‍ കൊടവഞ്ചി, ചന്ദ്രന്‍കോളങ്കോട്, ബിജുകൊടവഞ്ചി, സുബൈദ തൈവളപ്പ്, സീതക്കബോവിക്കാനം പ്രസംഗിച്ചു.

KCN

more recommended stories