ലഹരി ഉപയോഗത്തിനെതിരെ കൂട്ടയോട്ടവും പൊതുസമ്മേളനവും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ടൗണില്‍ ഹോസ്ദുര്‍ഗ് ജനമൈത്രീ പോലീസിന്റെയും സന്നദ്ധ സംഘടനകളുടെയും , വിവിധ കബ്ബുകളുടെയും സഹകരണത്തോടെ ലഹരി ഉപയോഗത്തിനെതിരെ കൂട്ടയോട്ടവും , ലഹരി വിരുദ്ധ പൊതുസമ്മേളനവും സംഘടിപ്പിച്ചു .
ജില്ലാ പോലീസ് ചീഫ് കെ.ജി . സൈമണ്‍ ഉദ്ഘാടനം ചെയ്തു . കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ വി.വി.രമേശന്‍ മുഖ്യാതിഥിയായി. വിമുക്തി ജില്ലാ കോ – ഓര്‍ഡിനേറ്റര്‍ എന്‍.ജി.രഘുനാഥന്‍ ലഹരി വിരുദ്ധ സന്ദേശം നല്കി . തുടര്‍ന്ന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . ഡി വൈ എസ് പി കെ.ദാമോദരന്‍, സി ഐ സി.കെ സുനില്‍ കുമാര്‍, ജനപ്രതിനിധികള്‍, സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകരടക്കമുള്ളവര്‍ സംസാരിച്ചു.

KCN