12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ വാട്ട്‌സാപ്പില്‍ പ്രചരിപ്പിച്ചു

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു. പീഡന ദൃശ്യങ്ങള്‍ വീട്ടുകാര്‍ക്ക് വാട്ട്‌സപ്പില്‍ ലഭിക്കുകയായിരുന്നു.

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ അയല്‍ക്കാരനാണ് ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ മൂന്നുപേരെ ഡല്‍ഹി പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ റോഹിനി സബര്‍ബിലെ മാംഗോള്‍പൂര്‍ കലാന്‍ മേഖലയില്‍ നിന്നാണ് പ്രതിയായ ബുന്‍ഡി എന്ന അയല്‍ക്കാരനെയും സുഹൃത്തുക്കളെയും പിടികൂടിയത്.

ഇയാള്‍ പെണ്‍കുട്ടിയെ വീടിനടുത്തുള്ള സാമൂഹിക കേന്ദ്രത്തിലേക്ക് പ്രലോഭിപ്പിച്ച് കൊണ്ടു പോകുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. ഈ സമയം രണ്ടു സുഹൃത്തുക്കളും മൊബൈലില്‍ വീഡിയോ പകര്‍ത്തുകയായിരുന്നു.

കേസ് പിന്‍വലിക്കാന്‍ പ്രതികളുടെ കുടുംബാംഗങ്ങള്‍ തങ്ങളെ സമ്മര്‍ദ്ദം ചെലുത്തുന്നതായി പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. പ്രതികളുടെ കുടുംബം സ്വാധീനമുള്ളവരാണെന്നും തങ്ങളോട് ഇവിടം വിടാന്‍ അവര്‍ ആവശ്യപ്പെടുന്നതായും പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ വ്യക്തമാക്കി.

KCN

more recommended stories