ജേഴ്സി പ്രകാശനം ചെയ്തു

കാസര്‍കോട്: അബുദാബി കെ എം സി സി കാസര്‍കോട് മണ്ഡലം സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ഫെസ്റ്റ് സീസണ്‍ 3 യിലെ മധൂര്‍ കെ എം സി സി യുടെ ടീമായ ഫൈറ്റേഴ്സ് ഇലവന്‍ മധൂര്‍ ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു.

അഭിമാനകരമായ ഏഴുപതിറ്റാണ്ട് എന്ന ശീര്‍ഷകവുമായി പട്‌ള ശാഖ സംഘടിപ്പിച്ച സമ്മേളന പരിപാടിയില്‍ വെച്ചു മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ ചെര്‍ക്കളം അബ്ദുല്ല സാഹിബ് അബുദാബി കെ എം സി സി ജില്ലാട്രഷറര്‍ എച്ച് കെ അബ്ദുല്‍ റഹ്മാന്‍ മാഷ് അബുദാബി മധൂര്‍ പഞ്ചായത്ത് കെ എം സി സി ജനറല്‍സെക്രട്ടറി അബ്ബാസ് മായിപ്പാടി എന്നിവര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഹാരിസ് പട്‌ള,അഷ്‌റഫ് എടനീര്‍,ഇക്ബാല്‍,എം എ മജീദ്,മധൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍,എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories