വരാപ്പുഴ കസ്റ്റഡി മരണം: മൂന്നു പോലീസുകാര്‍ അറസ്റ്റില്‍

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മൂന്നു പോലീസുകാര്‍ അറസ്റ്റില്‍.റൂറല്‍ ടൈഗര്‍ ഫോഴ്സ് അംഗങ്ങളായ ജിതിന്‍ രാജ്, സന്തോഷ് കുമാര്‍, സുമേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയിരിക്കുന്നത്. റൂറല്‍ എസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളാണ് മൂന്നു പേരും.

ഇവരെ മെഡിക്കല്‍ പരിശോധനയ്ക്കു ശേഷം നാളെ രാവിലെ കോടതിയില്‍ ഹാജരാക്കും. ശ്രീജിത്തിനെ വരാപ്പുഴയിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത് ഇവര്‍ ആയിരുന്നു. അറസ്റ്റിന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അനുമതി നല്‍കിയിരുന്നു. അറസറ്റിലായ പോലീസുകാര്‍കാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും.

ശ്രീജിത്തിനെ മര്‍ദ്ദിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത സമയം പോലീസുകാര്‍ മൂന്നുപേരും ശ്രീജിത്തിനെ മര്‍ദ്ദിച്ചതായി അമ്മയും ഭാര്യയും അന്വേഷണ സംഘത്തിനു മുമ്ബാകെ മൊഴി നല്‍കിയിരുന്നു.

KCN